Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three-judge Bench

ഫാ​ക്ട് ചെ​ക്ക് യൂ​ണി​റ്റു​ക​ളു​ടെ നി​യ​മ​സാ​ധു​ത; സു​പ്രീം​കോ​ട​തി​യു​ടെ മൂ​ന്നം​ഗ ബെ​ഞ്ച് വി​ധി പ​റ​യും

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ​മാ​യ 'ഫാ​ക്ട് ചെ​ക്ക് യൂ​ണി​റ്റു​ക​ൾ' സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ചി​നെ നി​യോ​ഗി​ച്ചു. ഐ​ടി ഭേ​ദ​ഗ​തി നി​യ​മ​പ്ര​കാ​രം കൊ​ണ്ടു​വ​ന്ന ഈ ​സം​വി​ധാ​നം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന ഹ​ർ​ജി​ക​ളി​ലാ​ണ് കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ.

ഫാ​ക്ട് ചെ​ക്ക് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് പൗ​ര​ന്മാ​രു​ടെ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തെ​യും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​ത് അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഏ​പ്രി​ൽ മാ​സ​ത്തി​ൽ കേ​സി​ൽ അ​ന്തി​മ വാ​ദം കേ​ൾ​ക്കും.

കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​ക്കു​റി​ച്ചു​ള്ള 'തെ​റ്റാ​യ​തോ' 'തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തോ' ആ​യ വി​വ​ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്കാ​നു​ള്ള അ​ധി​കാ​രം ഈ ​യൂ​ണി​റ്റു​ക​ൾ​ക്ക് ന​ൽ​കു​ന്ന​താ​ണ് നി​യ​മം. ഇ​തി​നെ​തി​രെ സ്റ്റാ​ൻ​ഡ്-​അ​പ്പ് കൊ​മേ​ഡി​യ​ൻ കുണാ​ൽ ക​മ്ര ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ഫാ​ക്ട് ചെ​ക്ക് യൂ​ണി​റ്റു​ക​ൾ വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന​തി​ന് സു​പ്രീംകോ​ട​തി നേ​ര​ത്തെ ഏ​ർ​പ്പെ​ടു​ത്തി​യ സ്റ്റേ ​ന​ട​പ​ടി​ക​ൾ തു​ട​രും. വി​ശാ​ല ബെ​ഞ്ചി​ന്‍റെ വി​ധി വ​രു​ന്ന​ത് വ​രെ സ​ർ​ക്കാ​രി​ന് ഈ ​യൂ​ണി​റ്റു​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യി​ല്ല.

 

 

 

Latest News

Corehub Up